X
    Categories: NewsViews

വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു, ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: അമിത വേഗതയില്‍ കാറോടിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചതിനാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫക്ക് എതിരെയുള്ളത്. ശേഷം വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടു.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഉടന്‍ റദ്ദാക്കും. ഇതിന് വേണ്ട നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും. മുമ്പ് മൂന്നു തവണ അമിത വേഗതയില്‍ ഓടിച്ച കാര്‍ എന്ന നിയമലംഘനം കൂടിയുണ്ട്. കാറില്‍ കൂളിങ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

web desk 1: