X

കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയില്‍ കാറപടത്തില്‍ രണ്ട് മലയാളികള്‍ഡ മരിച്ചു. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഇരുവരും കോട്ടയം ജില്ലക്കാരാണെന്നാണ് സൂചന. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

webdesk14: