കോഴിക്കോട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. കോട്ടൂളിയില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചയുടനെ തീപടരുകയായിരുന്നു. കാറിന്റെ മുന്‍വശത്തുനിന്നാണ് തീ ഉയര്‍ന്നത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കോഴിക്കോട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു
Tags: car accidentfire
Related Post