ബീജിങ്: നെഞ്ചിലൂടെ കമ്പി തുളച്ചു കയറിയിട്ടും മൊബൈലില്‍ കളി നിര്‍ത്താതെ ചൈനീസ് യുവാവ്. രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ചു കളയുമ്പോഴും മൊബൈലില്‍ കളി തുടരുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ബീജിങിലാണ് സംഭവം.
യാത്രക്കിടെ കാര്‍ അപകടത്തില്‍ പെട്ടതും കമ്പി നെഞ്ചിലൂടെ തുളച്ചുകയറി മുതുകിലൂടെ പുറത്തുവന്നതും മൊബൈല്‍ ഭ്രമത്തില്‍ യുവാവ് അറിഞ്ഞതേയില്ല. രക്ഷാപ്രവര്‍ത്തകരെത്തി കമ്പിയുടെ ഇരുഭാഗങ്ങള്‍ മുറിച്ച് മാറ്റി കാറില്‍നിന്ന് യുവാവിനെ ആംബുലന്‍സിലേക്ക് മാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില് വൈറലായിട്ടുണ്ട്. ആംബുലന്‍സിലേക്ക് മാറ്റുമ്പോഴും മൊബൈലില്‍ പിടിവിടാതെ നോക്കുന്നുണ്ടായിരുന്നു. വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. കാര്‍ ഓടിക്കുമ്പോഴും മൊബൈലില്‍ മുഴുകിയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.