X

പനയമ്പാടം വാഹനാപകടം; കുടുംബങ്ങള്‍ക്ക് ഉചിതമായ ധനസഹായം അനുവദിക്കണം: പിഎംഎ സലാം

പനയമ്പാടം വാഹനാപകടത്തില്‍ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. മരണം സംഭവിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങള്‍ പതിവായ ഈ മേഖലയില്‍ റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തിന് പരിഹാരമുണ്ടാക്കാന്‍ ജനങ്ങള്‍ നിരവധി തവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ല. നിരവധി വിലപ്പെട്ട ജിവന്‍ ഇവിടെ അപകടങ്ങളില്‍ നഷ്ടമായിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ അനാസ്ഥ തന്നെയാണ് കാരണം. വിദ്യാര്‍ത്ഥിനികളുടെ മരണം നാടിന് താങ്ങാനായിട്ടില്ല- അദ്ദേഹം പറഞ്ഞു.

ചെറുള്ളി തന്‍വീറുല്‍ ഇസ്‌ലാം മദ്രസ്സ ഹാളില്‍ നടത്തിയ പ്രാര്‍ത്ഥന സദസ്സിലും നേതാക്കള്‍ സംബന്ധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകതയും മുമ്പ് അപകട മരണങ്ങള്‍ നടന്ന സന്ദര്‍ഭങ്ങളിലൊക്കെ പ്രദേശവാസികളും രാഷ്ട്രീയ സംഘടനകളും സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടും അത് പരിഹരിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളാത്ത സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഇപ്പോള്‍ നാല് ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അഡ്വ: പി.എം.എ സലാം ചൂണ്ടിക്കാട്ടി. കുടുംബങ്ങള്‍ക്ക് ഗവണ്മെന്റ് ഉചിതമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാര്‍ മാരായ മംഗലം, ജനറല്‍ സിക്രട്ടരി അഡ്വ. ടി. എ. സിദ്ദീഖ്, മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഫായിദ ബഷീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ റഷീദ് തങ്ങള്‍ പട്ടാമ്പി, പി.കെ. അബ്ദുള്ളക്കുട്ടി, ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍, മണ്ഡലം പ്രസിഡണ്ട് സലാം തറയില്‍, ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ പൊന്നങ്കോട്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം പ്രൊഫ: സലാഹുദ്ദീന്‍, പി.കെ.എം മുസ്തഫ, സൈതലവി വാലിക്കോട്, വി.കെ.ഷാഹുല്‍ ഹമീദ്, കെ.ജെ. മുഹമ്മദുപ്പ, കാദര്‍ പൊന്നംകോട്, എം.യു. ഷംസുദ്ദീന്‍, എം.കെ. മന്‍സൂര്‍, കാദര്‍ പറക്കാട്, ഗഫൂര്‍ വാലിക്കോട്, സൈതലവി പുഴക്കല്‍, പി.എച്ച് റഫീക്ക്, മുഹമ്മദ് ഷാഫി, അനീസ് കരിമ്പനക്കല്‍ എന്നിവര്‍ അനുഗമിച്ചു.

 

webdesk17: