X

കാപികോ റിസോര്‍ട്ട് പൊളിക്കല്‍; ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തി

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന  കാപികോ റിസോര്‍ട്ട് ചീഫ് സെക്രട്ടറി വി.പി.ജോയി സന്ദർശിച്ചു. റിസോർട്ട് പൊളിച്ചു മാറ്റുന്നതിന്റെ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തി. കാപികോ റിസോര്‍ട്ടിലെ 54 വില്ലകളും പൂര്‍ണമായി പൊളിച്ചുനീക്കി. പ്രധാന കെട്ടിടം പൊളിച്ച് നീക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.കോടതിയുടെ നിർദ്ദേശം അനുസരിസിച്ചാണ്‌ പൊളിക്കൽ നടപടികൾ നടക്കുന്നത്. പൊളിച്ച അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് നീക്കിത്തുടങ്ങിയതായും ചിഫ് സെക്രട്ടറി വിലയിരുത്തി.

webdesk15: