വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് എതിരായി കേരള സര്‍വകലാശാല വിസിയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കംമറിഞ്ഞ് എസ്എഫ്‌ഐ.
കയ്യില്‍ കിട്ടിയ രേഖകള്‍ പരിശോധിച്ചാണ് നിഖിലിന്റെത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ല എന്ന് പറഞ്ഞതെന്നും ഇദ്ദേഹം വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ കയ്യില്‍ പെട്ടോ എന്ന് വിശദമായ അന്വേഷണം വേണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. സര്‍വകലാശാലയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല, മറിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും ആര്‍ഷോ വ്യക്തമാക്കി.
നിഖില്‍ തോമസിന്റെ ബിരുദം സംബന്ധിച്ച രേഖകള്‍ ഒന്നും വ്യാജമല്ലെന്ന് ആര്‍ഷ നേരത്തെ പറഞ്ഞിരുന്നു.