X
    Categories: Newstech

സെക്കന്റില്‍ 30 ഫോട്ടോകള്‍, ക്യാമറാ രംഗത്ത് പുതിയ താരോദയം!

ക്യാമറാ നിര്‍മാണത്തിന്റെ പല മേഖലകളില്‍ എതിരാളികളെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് സോണി എ1 എന്ന 50.1എംപി ക്യാമറ. ക്യാനന്‍ 1ഡിഎക്‌സ് III (20.1 എംപി), നിക്കോണ്‍ ഡി6 (20.8എംപി) തുടങ്ങിയ ക്യാമറകളാണ് അതിവേഗ ഷൂട്ടിങ്ങില്‍ പേരുകേട്ടത്. അതേസമയം, റെസലൂഷന്‍ കൂടിയ ക്യാമറകള്‍ക്ക് ഷൂട്ടിങ് സ്പീഡ് കുറയുകയും ചെയ്യും.

എന്നാല്‍, പുതിയ 50.1എംപി ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ വരെ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്. അതായത്, ഇതുവരെ മറ്റൊരു ക്യാമറയ്ക്കും സാധിക്കാത്ത രീതിയില്‍ റെസലൂഷനും ഷൂട്ടിങ് സ്പീഡും ഒരുമിപ്പിക്കാന്‍ സോണിക്കു സാധിച്ചിരിക്കുന്നു. ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ എതിരാളികളെ അസൂയപ്പെടുത്തുന്ന തരം മികവായിരുന്നു സോണിക്ക് ഉണ്ടായിരുന്നത്.

പുതിയ ക്യാമറയ്ക്ക് 759 ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് പോയിന്റുകളും, സെന്‍സറിന്റെ 92 ശതമാനം കവറേജ് നല്‍കുകയും, റിയല്‍ ടൈം എഎഫ് ട്രാക്കിങ് സ്പീഡ് 30 ശതമാനം മുന്‍ അതിവേഗ ക്യാമറയായ എ9 IIനെ അപേക്ഷിച്ച് വര്‍ധിപ്പിക്കുകയുമാണ് സോണി ചെയ്തിരിക്കുന്നത്. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കുമുള്ള ഐഎഎഫ് മികവും വര്‍ധിപ്പിക്കാന്‍ സോണിക്കായി. സെക്കന്‍ഡില്‍ 120 ഓട്ടോഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയാണ് സോണി എ1 ക്യാമറയ്ക്കുള്ളത്. ഇത് എ9 IIന്റെ ഇരട്ടിയാണ്. പരമാവധി സിങ്ക് സ്പീഡിന്റെ കാര്യത്തിലും പുരോഗതി കൈവരിക്കാനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Test User: