X

സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാകില്ലെന്ന് കരസേനാ മേധാവി

 

സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പല സംഭവങ്ങളും ഉണ്ടായതിനു ശേഷമാണ് അവരെ അതില്‍നിന്ന് അകറ്റി നിര്‍ത്താനുള്ള നീക്കം ഉണ്ടായത്. ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഒരു ഓഫീസറിനെ സമൂഹ മാധ്യമത്തിലൂടെ പെണ്‍ കെണിയില്‍ പ്പെടുത്തിയതും ഈ അടുത്തകാലത്ത് പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സൈനികര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന് സൈനിക മേധാവി ചോദിക്കുന്നു. വിവര സാങ്കേതികത എന്നത് ആധുനികതയുടെ നേടും തൂണാണ്. ഇതില്‍ നിന്ന് സൈനികരെ മാത്രം ഒഴിച്ച് നിര്‍ത്താനാകില്ല. അച്ചടക്കത്തോടെയും ഉത്തരവാദിത്വത്തോടെയും ഇതെല്ലാം ഉപയിഗിക്കാന്‍ അവരെ ശീലിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

chandrika: