X

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്‌ഐആര്‍ താന്‍ വായിച്ചതാണെന്നും അതില്‍ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.

‘പുക വലിച്ചെന്ന് എഫ്ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി.

അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.

ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായരെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജികയാണെന്നും അതാണ് പ്രതിഭയ്ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

webdesk13: