ഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കാന്‍സര്‍ കേസുകള്‍ 12% വര്‍ധിക്കുമെന്ന് ഐസിഎംആര്‍.2020 ലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കാന്‍സര്‍ ബാധിതരില്‍ 27.1% ശതമാനത്തിനും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രോഗം ബാധിച്ചിട്ടുള്ളത്.
പുരുഷന്മാരില്‍ ശ്വാസകോശം, വായ, ആമാശയം, അന്നനാളം എന്നിവയുടെ ക്യാന്‍സറുകളാണ് കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ സ്തന, ഗര്‍ഭാശയ അര്‍ബുദമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ആശുപത്രി അധിഷ്ഠിത കാന്‍സര്‍ രജിസ്ട്രികളിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കാന്‍സര്‍ രോഗങ്ങള്‍, മരണനിരക്ക്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
2020 ല്‍ പുതുതായി 679,421 പുരുഷന്മാരാണ് രോഗികളായതെങ്കില്‍ 2025 ആകുമ്പോഴേക്കും അത് 763,575 ആയി വര്‍ധിക്കുമെന്നും സ്ത്രീകളില്‍ 2020 ല്‍ 712,758 പേരാണ് രോഗികളെങ്കില്‍ 2025 ല്‍ അത് ഉയര്‍ന്ന് 806,218 ആകുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.