X

ഐ.എസ്.എല്‍ റദ്ദാക്കുമോ?

മഡ്ഗാവ്: കോവിഡ് ബാധ രുക്ഷമാവുന്ന സാഹചര്യത്തില്‍ ഗോവയിലെ നാല് മൈതാനങ്ങളില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ താല്‍കാലികമായി നിര്‍ത്തുന്ന കാര്യം സംഘാടകരായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും റിലയന്‍സ് ഫൗണ്ടേഷനും ആലോചിക്കുന്നു. ഇന്നലെയും ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നടന്നില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലായിരുന്നു അങ്കം. ശനിയാഴ്ച്ച നടക്കാനിരുന്ന മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്.സി മല്‍സരവും കോവിഡ് ബാധയില്‍ മാറ്റിയിരുന്നു. ഏ.ടി.കെ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ രണ്ടാം മല്‍സരമാണ് മാറ്റിവെക്കുന്നത്. മിക്ക ടീമുകളും പതിനൊന്ന് മല്‍സരങ്ങള്‍ വീതമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതായത് സീസണിലെ പോരാട്ടങ്ങള്‍ പകുതി പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നലെ നടക്കേണ്ട മല്‍സരം റദ്ദാക്കിയതോടെ കാര്യങ്ങള്‍ ഗുരുതരമായി മാറുകയാണ്. കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല എന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കാരണം അംഗീകരിച്ചാണ് ഇന്നലെയും മല്‍സരം മാറ്റിയത്.

അതിനിടെ ഗോവക്കാര്‍ സംഘാടകരുടെ കോവിഡ് മാനദണ്ഠങ്ങളില്‍ സംശയം പ്രകടിപ്പിച്ചതും വിനയായിട്ടുണ്ട്. ഗോവന്‍ നായകന്‍ എദു ബേദിയ കഴിഞ്ഞ ദിവസം സാമുഹ്യ മാധ്യമ കുറിപ്പില്‍ കോവിഡ് മാനദണ്ഠങ്ങള്‍ പാലിക്കുന്നതില്‍ സംഘാടകര്‍ നീതി കാട്ടുന്നില്ലെന്ന് പരോക്ഷമായി കുറിച്ചിരുന്നു. ഗോവന്‍ ക്യാമ്പിലെ ഒമ്പത് പേര്‍ കോവിഡ് ബാധിതരായിട്ടും ഞങ്ങളുടെ ഒരു മല്‍സരം പോലും മാറ്റിയില്ല. എന്നാല്‍ ഏ.ടി.കെ മോഹന്‍ ബഗാന്‍ ക്യാമ്പില്‍ രണ്ട് പേര്‍ രോഗ ബാധിതരായതോടെ അവരുടെ രണ്ട് മല്‍സരങ്ങള്‍ മാറ്റിയതായാണ് ബേദിയ കുറിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലെ എത്ര പേരാണ് രോഗബാധിതര്‍ എന്ന് വ്യക്തമല്ല. ആവശ്യത്തിന് താരങ്ങളെ മൈതാനത്തിറക്കാന്‍ കഴിയില്ല എന്ന് ബ്ലാസ്‌റ്റേഴ്‌സ് അഭ്യര്‍ത്ഥന മാനിച്ചാണ് മല്‍സരം മാറ്റിയതെന്നാണ് ഔദ്യോഗിക അറിയിച്ചത്. നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് വിജയങ്ങളുമായി 20 ല്‍ നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് പിറകെ അത്രയും മല്‍സരങ്ങളില്‍ നിന്നായി 19 പോയന്റുള്ള ജംഷഡ്പ്പൂര്‍ എഫ്.സിയും 17 ല്‍ നില്‍ക്കുന്ന ഹൈദരാബാദ് എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമുണ്ട്.

Test User: