X
    Categories: Newsworld

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്; പ്രവാചക കാര്‍ട്ടൂണില്‍ കനേഡിയന്‍ പ്രധാനമന്ത്രി ട്രുഡോ

ഒട്ടാവ: പരിധികളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങള്‍ എല്ലാ കാലത്തും നില കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിലെ പ്രവാചക കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഞങ്ങള്‍ എല്ലാ കാലത്തും നില കൊണ്ടിട്ടുണ്ട്. മറ്റുള്ളവരെ ആദരിച്ചാണ് അതു നടത്തേണ്ടത്. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ടാകരുത്. ഒരു സിനിമാ തിയേറ്ററില്‍ കയറി വെടിവയ്ക്കാനൊന്നും നമുക്ക് അധികാരങ്ങളില്ല. എല്ലാറ്റിനും പരിധികളുണ്ട്’ ട്രുഡോ പറഞ്ഞു.

‘നമ്മെപ്പോലെ ബഹുസ്വര സമൂഹത്തില്‍ നമ്മുടെ വാക്കിന്റെ പ്രവൃത്തിയുടെയും സ്വാധീനത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. പ്രത്യേകിച്ചും ഈ സമൂഹങ്ങളും ജനതയും ഇപ്പോഴും ഭീതിതമായ വിവേചനം നേരിടുന്ന സാഹചര്യത്തില്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

്അതിനിടെ, ഫ്രാന്‍സില്‍ നടന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഒരിക്കലും നീതീകരിക്കാന്‍ ആകില്ല. കാനഡ സമ്പൂര്‍ണമായി ഇക്കാര്യത്തില്‍ ഫ്രഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നു. ഫ്രാന്‍സിലെ ആക്രമണത്തില്‍ വ്യാഴാഴ്ച കനേഡിയന്‍ പാര്‍ലമെന്റ് ഒരു നിമിഷം മൗനം ആചരിച്ചിരുന്നു.

Test User: