റിയാദ്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കി. കാനഡയിലെ തങ്ങളുടെ അംബാസഡറെ സഊദി തിരിച്ചുവിളിക്കുകയും ചെയ്തു.
കാനഡയുമായുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകള്‍ മരവിപ്പിച്ചതായും സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഊദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റുകളില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അവരെ വിട്ടയക്കണമെന്നും കനേഡിയന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
സഊദി-അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സമര്‍ ബദവിയും അറസ്റ്റിലായവരില്‍ പെടും. ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനുനേരെയുള്ള ആക്രമണമായാണ് കനേഡിയന്‍ നിലപാടിനെ സഊദി ഭരണൂടം കാണുന്നത്.
സഊദിയുടെ നയതന്ത്ര നടപടികളോട് കാനഡ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഊദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ചില മനുഷ്യാവകാശ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.