ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഖലിസ്ഥാനി അനുകൂലികൾ ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ടു. .ഒന്റാറിയോ പ്രവിശ്യയിലെ ഹാമിൽട്ടണിലെ സിറ്റി ഹാളിന് സമീപം മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു ഇന്ത്യൻ സർക്കാർ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമയാണ് തകർത്തത് . മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയൻ അധികൃതർ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മർലിൻ ഗുവ്രെമോണ്ട് പറഞ്ഞു.
കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖലിസ്ഥാനി അനുകൂലികൾ
Tags: canadakhalisthan