ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കാനഡ. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് 3 മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.
ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്. കഴിഞ്ഞ മാസത്തോടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.
‘വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയകളാണ്. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്’ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടതായും ട്രൂഡോയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.