പാര്‍പ്പിട പ്രതിസന്ധി നേരിടുന്ന പ്രദേശവാസികള്‍ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാനഡയില്‍ വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള നിരോധനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. തദ്ദേശീയര്‍ക്കു വാങ്ങാന്‍ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. അവസാനത്തില്‍ ഘട്ടത്തില്‍ നിരോധനം നഗര വാസസ്ഥലങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും വേനല്‍ക്കാല കോട്ടേജുകള്‍ പോലുള്ള വിനോദ വസ്തുക്കള്‍ക്ക് ബാധകമാവില്ലെന്നും ഒട്ടാവ വ്യക്തമാക്കി.
അഭയാര്‍ഥികള്‍ക്കും പൗരമാരല്ലാത്ത സ്ഥിരതാമസക്കാര്‍ക്കും (പെര്‍മനന്റ് റെസിഡന്റ്‌സ്- പി.ആര്‍) ഉള്‍പ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കുതിച്ചുയരുന്ന വിലകള്‍ പല കാനഡക്കാരുടെയും പരിധിക്കപ്പുറമുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2 വര്‍ഷത്തെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം വാഗ്ദാനം ചെയ്തത്.
ടൊറന്റൊ, വാന്‍കൂവര്‍ പോലുള്ള സ്ഥലങ്ങളില്‍ നോണ്‍ റെസിഡെന്റ്‌സിനും ഒഴിഞ്ഞ വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ വീട് വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ പ്രയോജനം ഉണ്ടാക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.