കാനഡ: കാനഡയില്‍ മുസ്‌ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്യുബക്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വൈകുന്നേരത്തെ പ്രാര്‍ത്ഥനക്കിടയിലാണ് സംഭവം. ആയുധധാരികളായ മൂന്നുപേരെത്തി നാല്‍പ്പതോളം പേര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ക്യുബയ്ക്കിലൊട്ടാകെ വ്യാപകമായ രീതിയില്‍ പ്രതിഷേധം നടക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമോതി കാനഡ രംഗത്തെത്തിയിരുന്നു. 2015 നവംബര്‍ മുതല്‍ 2017 ജനുവരി വരെ 39,670 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കാനഡ അഭയം നല്‍കിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.