X
    Categories: Health

രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ ‘വിറ്റാമിന്‍ സി’ ക്ക് സാധിക്കുമോ?

കോവിഡിനെ നേരിടാന്‍ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിറ്റാമിന്‍ സി യുടെ അഭാവം സ്‌കര്‍വിയിലേക്ക് നയിച്ചേക്കാം. ബലഹീനത, ക്ഷീണം, വിളര്‍ച്ച, ശ്വാസം മുട്ടല്‍, മുറിവുകള്‍ ഉണങ്ങാതിരിക്കുക, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വിഷാദം, മോണയിലെ രക്തസ്രാവം എന്നിവയെല്ലാം വിറ്റാമിന്‍ സി യുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

നമ്മുടെ ശരീരത്തിന് വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, ഈ അവശ്യ പോഷകത്തെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പലതരം പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി യുണ്ട്. ദുര്‍ബലമായ രോഗപ്രതിരോധശേഷി അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വിറ്റാമിനുകളിലൊന്നാണ് വിറ്റാമിന്‍ സി.

നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ സി  സഹായിക്കുമോ?

അതെ, വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി നിങ്ങളുടെ ടി സെല്ലുകളെ ശക്തിപ്പെടുത്തി കൂടുതല്‍ രോഗപ്രതിരോധ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.വിറ്റാമിന്‍ സി ആരോഗ്യമുള്ള കോശങ്ങളെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് നിങ്ങളെ രോഗബാധിതരാക്കാന്‍ കൂടുതല്‍ ഇടയാക്കും.

വിറ്റാമിന്‍ സി യുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്ന കൊളാജന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെ ഇത് ചെറുപ്പമായി കാണാന്‍ നിങ്ങളെ സഹായിക്കും. ആരോഗ്യകരമായ രക്തക്കുഴലുകള്‍, എല്ലുകള്‍, തരുണാസ്ഥി എന്നിവ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തെ തടയുന്നതിലൂടെ ഇത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കും.

Test User: