X

ശ്വാസകോശ അര്‍ബുദത്തെ സൂക്ഷിക്കാം-ഡോ. ഷൗഫീജ് പി.എം

പുരുഷന്മാരിലെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനം ശ്വാസകോശ അര്‍ബുദത്തിനാണ്. കാന്‍സര്‍ കാരണമുള്ള മരണങ്ങളില്‍ ഒന്നാം സ്ഥാനവും. പുകവലിയും ശ്വാസകോശ അര്‍ബുദവും പലപ്പോഴും പരസ്പര പൂരകങ്ങളാണ്. ഇന്ത്യയില്‍ മൊത്തം അര്‍ബുദ രോഗികളില്‍ ഏകദേശം 6 ശതമാനം ശ്വാസകോശ അര്‍ബുദബാധിതരാണ്.

വിട്ടു മാറാത്ത ചുമ, ശ്വാസം മുട്ട്, കിതപ്പ്, ചുമച്ചു രക്തം തുപ്പുക, നെഞ്ച് വേദന, അകാരണമായ പനി, ദേഹം മെലിയുക, വിട്ടുമാറാത്ത ന്യൂമോണിയ (കഫക്കെട്ട്) ഇവയെല്ലാം രോഗലക്ഷങ്ങളാകാം. പല ലക്ഷണങ്ങളും ആസ്ത്മ, ട്യൂബ്ര്‍ക്കുലോസിസ്, ക്രോണിക് ഒബ്‌സ്ട്രുക്റ്റീവ് പല്‍മോനറി ഡിസ്‌സ് ഇവയുടെ ഒക്കെ ലക്ഷങ്ങള്‍ ആവാം. ഇത്തരം ലക്ഷങ്ങള്‍ ഉള്ളവര്‍ വിദഗ്ധ ഡോക്ടറെ സമീപിക്കണം.

ഓരോ രോഗിയുടെയും രോഗകാരണങ്ങള്‍ വ്യത്യസ്ത മായിരിക്കും. 80-90 ശതമാനം കേസുകളിലും വില്ലന്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗമായിരിക്കും. 1020 ശതമാനം കേസുകളില്‍ ചുറ്റുപാടും ഉണ്ടാകുന്ന പരിസ്ഥിതി വായു മലിനീകരണം, ജോലി സംബന്ധമായി ഉണ്ടാകുന്ന ഹെവി മെറ്റല്‍, മൈനിങ് തൊഴില്‍, ചുറ്റുപാടും ഉണ്ടാകുന്ന റേഡിയേഷന്‍, കൂടിവരുന്ന ആയുര്‍ ദൈര്‍ഘ്യം, പാസ്സീവ് സ്‌മോക്കിങ് അല്ലെങ്കില്‍ സെക്കന്റ് ഹാന്‍ഡ് സ്‌മോക്കിങ് ഇവയെല്ലാം കാരണങ്ങള്‍ ആകാം. പുകയിലയിലെ ആസക്തി ഉണ്ടാക്കുന്ന ഘടകം നിക്കോറ്റിന്‍ എന്ന രാസവസ്തു ആണ്. കൂടാതെ താര്‍ (ഇതാണ് കാന്‍സര്‍ ഉണ്ടാക്കുന്ന വിഷലിപ്ത കൂട്ട് ), കാര്‍ബണ്‍ മോണോക്‌സൈഡ് (വിഷ പുക) ഇവയെല്ലാം കാണാം. ഈ വിഷ പുകയില്‍ നാലായിരത്തില്‍പരം രാസവസ്തുക്കളും എഴുപതില്‍പരം കാന്‍സറിനു കാരണമാകുന്ന ഘടകങ്ങളും കാണപ്പെടുന്നു. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍, അന്നനാള കാന്‍സര്‍, ആമാശയ കാന്‍സര്‍, മൂത്രസഞ്ചിയിലെ കാന്‍സര്‍, കിഡ്‌നി കാന്‍സര്‍ ഇവയൊക്കെ ആണ് പുകയില ഉപയോഗം കാരണം ഉണ്ടാവുന്ന മറ്റു പ്രധാന കാന്‍സര്‍.

ലോ ഡോസ് സി.ടി സ്‌കാന്‍ വഴി ശ്വാസ കോശ കാന്‍സര്‍ നേരത്തെ കണ്ടെത്താം. അസുഖം പലപ്പോഴും സ്ഥിരീകരിക്കുന്നത് സി.ടി ഗൈഡഡ് ബിയോപ്‌സി അല്ലെങ്കില്‍ ബ്രോഞ്ചൊസ്‌കോപിക് ബിയോപ്‌സി വഴിയാണ്. വ്യാപന തോതു മനസ്സിലാക്കാന്‍ സി.ടി സ്‌കാന്‍ അല്ലെങ്കില്‍ പെറ്റ് സി.ടി സ്‌കാന്‍ ആണ് സാധാരണ ചെയ്യാറ്. തുടക്കത്തില്‍ കണ്ടെത്തുന്ന അസുഖത്തിന് സര്‍ജറി ഓപ്ഷന്‍ ആണ്. നിര്‍ഭാഗ്യ വശാല്‍ 10 ശതമാനം താഴെ രോഗികള്‍ മാത്രമേ ഈ ഗണത്തില്‍ പെടാറുള്ളു. ബാക്കി രോഗികളില്‍ കീമോതെറാപ്പി, റേഡിയേഷന്‍ ഇവയെല്ലാമാണ് സാധാരണ ഉപയോഗിക്കാറ്. ടാര്‍ഗറ്റ്‌റ് തെറാപ്പി, ഇമ്മുണോ തെറാപ്പി ഇവയെല്ലാം ശ്വാസ കോശ അര്‍ബുദ ബാധിതരില്‍ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ചിലവ് ഏറിയവ ആണ്. കാന്‍സര്‍ കോശങ്ങളില്‍ ഉണ്ടാകുന്ന മ്യുട്ടേഷന്‍സ് മനസ്സിലാക്കി അതിനെ ലക്ഷ്യംവക്കുന്ന ടാര്‍ഗറ്റ്‌റ് തെറാപ്പി, താരതമ്യേനെ സൈഡ് എഫക്ടസ് കുറവുള്ള ചികിത്സാവിധി ആണ്. ഇമ്മുണോ തെറാപ്പി പ്രതിരോധ കോശങ്ങളെ ഉത്തേചിപ്പിച്ചു അവയെ കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ ഉള്ള പോരാളികള്‍ ആക്കി മാറ്റി കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പലപ്പോഴും ബിയോപ്‌സി ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ലികിട് ബിയോപ്‌സിയെ ആശ്രയിക്കാറുണ്ട്. കാന്‍സര്‍ രോഗികളുടെ രക്തത്തില്‍ കാണുന്ന രശൃരൗഹമശേിഴ ൗോീൃ രലഹഹ െഅഥവാ രക്തത്തിലേക്ക് വന്നു ചേര്‍ന്ന കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി ചികിത്സ നിശ്ചയിക്കാനോ, തുടര്‍ ചികിത്സക്കോ സഹായിക്കാന്‍ ലികിട് ബിയോപ്‌സിക്ക് കഴിയും. ഏറ്റവും വലിയ പ്രതിരോധം എന്നത് പുകയില ഉത്പന്നങ്ങളെ ജീവിതത്തില്‍നിന്നും വേണ്ട പെട്ടവരുടെ ജീവിതത്തില്‍ നിന്നും വര്‍ജ്ജിക്കുക എന്നുള്ളതാണ്. മുന്നേ ഉപയോഗിച്ച വര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി അസുഖം നേരത്തേ കണ്ടെത്തി ചികിത്സിക്കണം.

Chandrika Web: