X

വാഹനത്തിന് തീ പിടിക്കുന്നത് തടയാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

വാഹനങ്ങള്‍ തീപിടിച്ചാല്‍ എന്തു ചെയ്യണം ?

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാന്‍ കഴിയും മാത്രവുമല്ല വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്ലാസ് താഴ്ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം.

ഇത്തരം സാഹചര്യത്തില്‍ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെല്‍റ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീല്‍ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്‌സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തില്‍ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ് പൊട്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും ഇത് നിര്‍ബന്ധമായും വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളില്‍ വളരെ ഉപകാരപ്രദമാണ്.

ഫയര്‍ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാല്‍ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുടുതല്‍ അപകടത്തിന് ഇത് ഇടയാക്കും.

 

 

webdesk11: