ബാങ്കോക്ക്: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പറക്കാന്‍ അവസരം. അടുത്ത മാസം 10 മുതല്‍ 2024 മെയ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. സീസണ്‍ കാലഘട്ടമായതിനാല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് നടപടി. ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാ ര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം.
ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്.