X
    Categories: indiaNews

പ്രചാരണം അവസാന ലാപ്പിലേക്ക്‌

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഈമാസം 10നാണ് യു.പിയില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

58 നിയമസഭാ മണ്ഡലങ്ങളാണ് 10ന് ബൂത്തിലെത്തുക. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രമാണ് ശേഷിക്കുന്നത്. 14നാണ് രണ്ടാംഘട്ട ജനവിധി. യു.പിയില്‍ 55 മണ്ഡലങ്ങളാണ് അന്ന് ബൂത്തിലെത്തുന്നത്. ഇതിനു പുറമെ ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് നിയമസഭകളിലേക്കുള്ള ജനവിധിയും 14ന് നടക്കും. ഇവിടേയും നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതോടെ പ്രചാരണത്തിന് ചൂടിയേറിയിട്ടുണ്ട്. പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്‍കൂട്ട സമ്മേളനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ദേശീയ നേതാക്കളെ അടക്കം മുന്നില്‍ നിര്‍ത്തിയുള്ള തീപാറും പ്രചാരണങ്ങള്‍ക്കാണ് ജനവിധി നടക്കുന്ന സംസ്ഥാനങ്ങള്‍ വേദിയാകുന്നത്.അഖിലേഷ് യാദവും ജയന്ത് ചൗധരിയുമാണ് എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍. ആ

ദ്യ ഘട്ട ജനവിധി നടക്കുന്ന മണ്ഡലങ്ങളിലാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കളത്തിലുള്ളത്. എ.എ.പിക്കു വേണ്ടി അര്‍വിന്ദ് കെജ്‌രിവാളും ബി. ജെ.പിക്കു വേണ്ടി രാജ്‌നാഥ് സിങും ജെ.പി നദ്ദയും യു.പിയില്‍ തന്നെ തമ്പടിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്. യു.പി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഒമ്പതിന് പ്രിയങ്കാഗാന്ധി പ്രകാശനം ചെയ്യുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Test User: