ഇസ്‌ലാമാബാദ്: തന്റെ ജയില്‍ സെല്ലിലും ബാത്ത് റൂമിലും വരെ പാക് അധികൃതര്‍ ക്യാമറ സ്ഥാപിച്ചിരുന്നു എന്ന ആരോപണവുമായി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മര്‍യം നവാസ്. ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം ചൗധരി സുഗര്‍ മില്‍ കേസിലാണ് മര്‍യത്തെ അറസ്റ്റു ചെയ്തിരുന്നത്.
ഒരു മുന്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചു കയറി മകളെ കസ്റ്റഡിയില്‍ എടുക്കാമെങ്കില്‍ പാകിസ്താനില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല. എന്നാല്‍ പാകിസ്താനിലോ, എവിടെയോ ആകട്ടെ, ഒരു സ്ത്രീയും ദുര്‍ബലയല്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) വൈസ് പ്രസിഡണ്ടാണ് മര്‍യം നവാസ് ശരീഫ്.