X

സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം; യൂട്യൂബര്‍ക്ക് എതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ഥികളോട് സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്ക് എതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ചില്‍ പരീക്ഷ ആരംഭിക്കുന്നതിനാല്‍ സ്‌കൂളില്‍ പോകേണ്ടതില്ലെന്നായിരുന്നു ആഹ്വാനം.

‘എജ്യുപോര്‍ട്ട്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ വീഡിയോ പുറത്ത് വന്നത്. പ്രവൃത്തിദിനങ്ങള്‍ കുറവായതിനാല്‍ ഇനിസ്‌കൂളില്‍ പോകേണ്ടതില്ല എന്നായിരുന്നു യൂട്യൂബറുടെ വാക്കുകള്‍. വീഡിയോ വന്‍ തോതില്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരാതി നല്‍കുകയായിരുന്നു.

webdesk18: