X
    Categories: Newstech

കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. ഉപയോക്താവിന് കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്‌റ്റോറില്‍ വിന്‍ഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാല്‍, കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലില്‍ ഉടന്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Test User: