കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ഗവൺമെന്റ് കോളേജ് അധ്യാപകരുടെ ഇടയിൽ നിന്നും കൂടുതൽ വോട്ടുകൾ നേടി മുസ്‌ലിംലീഗ് അനുകൂല അധ്യാപക സംഘടന കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി കെ സി ടി) പ്രതിനിധി ചരിത്ര വിജയം നേടി. ആകെയുള്ള അഞ്ചു സീറ്റുകളിൽ ആകെ പോൾ ചെയ്ത 1132 വോട്ടുകളിൽ നിന്ന് 237 വോട്ടുകൾ നേടിയാണ് ആദ്യ റൗണ്ടിൽ തന്നെ സി കെ സി ടി സ്ഥാനാർഥി കൊണ്ടോട്ടി ഗവൺമെൻറ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ആബിദ ഫാറൂഖി വിജയിച്ചത്. ഗവൺമെന്റ് കോളേജ് തലത്തിൽ നിന്ന് മുസ്‌ലിംലീഗ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധിയായി ഒരാൾ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. വിജയിച്ച ആബിദ ഫാറൂഖി സി കെ സി ടി സംസ്ഥാന കമ്മിറ്റി അംഗവും.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറും ആയിരുന്നു.മലബാറിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നൽകിയ എൻ വി അബ്ദുസ്സലാം മൗലവിയുടെ പൗത്രിയാണ് ആബിദ ഫാറൂഖി. യു എ ഇ കെ എം സി സി വർക്കിങ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖിയുടെയും എൻ വി ഫാത്തിമയുടെയും മകളാണ്.
കാലിക്കറ്റ് സർവകലാശാലയിൽ പുതു ചരിത്രമെഴുതി ഡോ. ആബിദ ഫാറൂഖി
Tags: calicutuniversity
Related Post