X

കോഴിക്കോട് എൻ ഐ ടി യിൽ ഈ വർഷം മുതൽ നവീകരിച്ച പാഠ്യപദ്ധതി നടപ്പാക്കും

വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് അവസരമൊരുക്കി ബി ടെക് , ബി.ആർക്, എം.ടെക്, എം എസ്‌സി, എം.പ്ലാന്, എം.ബി.എ കോഴ്സുകൾക്ക് പുതിയ അധ്യയന വർഷം മുതൽ പുതുക്കിയ പാഠ്യപദ്ധതി അവതരിപ്പിക്കാൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി തീരുമാനിച്ചു.പാഠ്യപദ്ധതി പരിഷ്കരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റർ ഡിസിപ്ലിനറി അവസരങ്ങൾ നൽകുമെന്ന് എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ പറഞ്ഞു. ഇത് സജീവമായ പ്രായോഗികപഠനം ഉറപ്പാക്കുകയും വ്യാവസായികവും സാമൂഹികവുമായ മാറ്റങ്ങൾ ക്ലാസ്സ്മുറികളിൽ എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യവസായ മേഖലയുടെ മാറുന്ന ആവശ്യങ്ങൾ മനസിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ഒരുക്കുക എന്നതാണ് പാഠ്യപദ്ധതി നവീകരണത്തിന്റെ ഉദ്ദേശം.ഇൻസ്റ്റിറ്റ്യൂട്ടിന്റെ കരിക്കുലം റിവിഷൻ കമ്മിറ്റിയുടെ ഒരു വർഷം നീണ്ട തയ്യാറെടുപ്പുകൾക്കുശേഷമാണ് വിവിധ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകൾക്കായുള്ള നവീകരിച്ച സിലബസ് യാഥാർത്ഥ്യമായത്. വ്യവസായ സ്ഥാപനങ്ങൾ, റിക്രൂട്ടർമാർ, അധ്യാപകർ, പൂർവവിദ്യാർഥികൾ, വിദ്യാർഥികൾ എന്നിവരുടെ പിന്തുണയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

 

 

webdesk15: