കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഡ്രോണ്‍ സര്‍വേ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശപ്രകാരമാണ് സര്‍വേ നടന്നത്.
കരിപ്പൂരില്‍ നിലവില്‍ 2860 മീറ്റര്‍ റണ്‍വേയുണ്ടെങ്കിലും 2700 മീറ്റര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി ഭാഗം സാങ്കല്‍പിക റെസയായാണ് ഉപയോഗിക്കുന്നത്.
നിലവിലുള്ള റെസ 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതോടെ റണ്‍വേ പൂര്‍ണമായി ഉപയോഗിക്കാനാകും. ഇതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.