കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എം.എസ്.എഫിന് ആദ്യമായി നാല് സെനറ്റ് അംഗങ്ങളെ വിദ്യാർത്ഥി മണ്ഡലത്തിൽ നിന്ന് വിജയിപ്പിക്കാൻ കഴിഞ്ഞു. എം. എസ്.എഫിന്റെ 23 യു.യു.സിമാരെ അയോഗ്യരാക്കീട്ടും എം.എസ്.എഫിന് നാല് അംഗങ്ങളെ വിജയിപ്പിക്കൻ കഴിഞ്ഞത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
എം.എസ്.എഫ് പ്രതിനിധികളായി സർവകലാശാല സെനറ്റിലേക്ക് റുമൈസ റഫീഖ്, അമീൻ റാഷിദ്, റഹീസ് ആലുങ്ങൽ, ഷഫീൽ എന്നിവരാണ് വിജയിച്ചത്. എം എസ് എഫിന് അവകാശപ്പെട്ട യു.യു.സിമാരെ അയോഗ്യരാക്കപ്പെടുന്നത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ്. എന്നിട്ടും എം.എസ്.എഫ് ഒറ്റയ്ക്ക് മത്സരിച്ച തെരഞ്ഞെടുപ്പിലാണ് ഈ വിജയം നേടിയിരിക്കുന്നത്.
ചരിത്ര വിജയം ഏറെ സന്തോഷം നൽകുന്നു. ഒരക്ക് മത്സരിച്ച തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെ വലിയ പിന്തുണയാണ് ഈ ചരിത്ര വിജയം നേടി തന്നത് ഏറെ അഭിമാനം നൽകുന്നു. വിദ്യാർത്ഥി വിരുദ്ധ സർക്കാറിനെതിരെയുള്ള വിദ്യാർത്ഥികളുടെ താക്കീതാണ് ഈ വിധി. ചരിത്ര വിജയത്തിന്റെ ഭാഗമായി ഇന്ന് ക്യാമ്പസുകളിൽ വിക്റ്ററി ഡേ ആയി എം.എസ്.എഫ് ആഘോഷിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു. അഷ് ഹർ പെരുമുക്ക്, ശറഫുദ്ദീൻ പിലാക്കൽ, കെ.ടി റഊഫ്, കബീർ മുതുപറമ്പ്, വി.എ വഹാബ്, അഫ്നാസ് ചേറോട് സ്വാഹിബ് മുഹമ്മദ്, റസിൻ, റിൻഷാദ്, ഫായിസ് ഹംസ കെ.യു, പി.കെ.എം ഷഫീഖ് എന്നിവർ പങ്കെടുത്തു.