X

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പരീക്ഷ മാറ്റി

13-ന് തുടങ്ങാനിരുന്ന നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്‌മെന്റ് റഗുലര്‍ നവംബര്‍ 2023 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ ടൈം ടേബിള്‍ പിന്നീടറിയിക്കും.

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടമായ 2014 പ്രവേശനം ബി.ടെക്. വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ 18-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022/ 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022, 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ന് തുടങ്ങും. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അതത് ക്യാമ്പുകളില്‍ ഹാജരാകണം. ക്യാമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം മുതല്‍/ സി.യു.സി.ബി.സി.എസ്.എസ്. 2018 പ്രവേശനം മാത്രം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.

webdesk13: