X

കാലിക്കറ്റ് സർവകലാശാലാ വാര്‍ത്തകള്‍

ബി.ടെക്. പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് https://www.cee.kerala.gov.in/keam2024/ എന്ന വെബ്സൈറ്റ് വഴി UCC എന്ന കോളേജ് കോഡ് ഉപയോഗിച്ച് വിവിധ കോഴ്സുകളിൽ ഓപ്ഷൻ നൽകാം. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും, ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9567172591.

മൂല്യനിർണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. ( CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ നടക്കും. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ പി.ജി. (CDOE – CBCSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആഗസ്റ്റ് 31 തുടങ്ങി. ക്യാമ്പ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CCSS – UG – 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ-ഉൽ-ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ എട്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എൻജിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ (2020, 2021 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ( ബി.എച്ച്.എ. ) ഏപ്രിൽ 2024 പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ രണ്ട് മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2024, മൂന്നും വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024, ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പളളിക്കല്‍ ടൈംസ്.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CBCSS – SDE ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒൻപത് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS ) മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യ നിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.ടെക്. (2019 സ്‌കീം) നവംബർ 2023, (2014 സ്‌കീം) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

webdesk13: