X

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാഭവൻ ഉപരോധം; വിദ്യാർത്ഥികൾക്ക് വാതിൽ തുറന്ന് കൊടുത്ത് എം.എസ്.എഫ്

തേഞ്ഞിപ്പാലം: കോവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച പരീക്ഷാഭവൻ എം.എസ്.എഫ് ഉപരോധത്തെ തുടർന്ന് തുറന്നു കൊടുത്തു.
വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ പരീക്ഷാഭവന്റെ പുറത്തെ കൗണ്ടറിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കണമായിരുന്നു. കോവിഡ് പ്രോട്ടോകോളിന്റെ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ വന്നിട്ടും കോളേജുകളെല്ലാം പൂർണമായി തുറന്നിട്ടും കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാഭവനിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാത്തത് വിദ്യാർത്ഥികളിക്കിടയിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ദിവസേന നൂറ് കണക്കിന് വിദ്യാർത്ഥികളാണ് സേവനങ്ങൾ ലഭ്യമാവാതെ മടങ്ങി പോയിരുന്നത്.

എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉൽഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസാം.കെ.ചേളാരി, ജാസിം പറമ്പിൽ, പി.വി.ഫഹീം അഹമ്മദ്, സൽമാൻ കടമ്പോട്ട് എന്നിവർ നേതൃത്വം നൽകി.

web desk 1: