X

മാര്‍ക്ക് ലിസ്റ്റ് തരുന്നത് ബോര്‍ഡംഗങ്ങളുടെ ജീവന് ഭീഷണി; വിചിത്ര മറുപടിയുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: വിവാദ അധ്യാപകനിയമനത്തില്‍ വിവരാവകാശ രേഖ നല്‍കുന്നത് ബോര്‍ഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ് സര്‍വ്വകലാശാലയുടെ വിചിത്ര മറുപടി.

മാര്‍ക്കുകള്‍ വെളിപ്പെടുത്തുന്നത് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി. വിവരാവകാശ നിയമത്തിലെ ഒരു വകുപ്പും ഇതിനടിസ്ഥാനമായി ഉദ്ധരിച്ചിട്ടുണ്ട്. സാധാരണ രാജ്യസുരക്ഷ പോലുള്ള പ്രശ്‌നങ്ങളിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരമൊരു വാദം ഉന്നയിക്കുക. അക്കാദമിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന നിയമനം അക്രമത്തിന് കാരണമാകുമെന്ന വാദം സര്‍വ്വകലാശാല ഉന്നയിക്കുന്നത് വിചിത്രമാണ്. മലയാളം അധ്യാപക നിയമനത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാക്ഷേപിച്ച് ഒന്നിലേറെ കേസുകളുണ്ട്.

Test User: