കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവം നിര്‍ത്തിവെച്ചു. കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം.
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിലെ നാടക മത്സരത്തിന്റെ വിധിനിര്‍ണയത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വേദിയില്‍ കയറി കലോത്സവം തടസ്സപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക പറ്റിയിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകരെ കൊണ്ടുപോയ ആംബുലന്‍സിന് നേരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
സംഭവത്തില്‍ കലോത്സവം അലങ്കോലമാക്കാനുള്ള എസ്എഫ്ഐയുടെ നീക്കമാണിതെന്ന് കെഎസ്യു ചൂണ്ടിക്കാട്ടി. അതേസമയം, കലോത്സവത്തിലെ സംഘര്‍ഷത്തില്‍ പ്രതിഷേധമെന്ന വ്യാജേന കേരള വര്‍മ കോളജില്‍ കെഎസ്യുവിന്റെ കൊടികളും തോരണങ്ങളും കൂട്ടിയിട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു.