X

കോടതി പരിസരം ക്രിമിനലുകളുടെ കൂടാരം ആകരുത്: കാലിക്കറ്റ് ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം

കോഴിക്കോട് : വഞ്ചിയൂര്‍ കോടതിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ശിവജിയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനും അഭിഭാഷകര്‍ക്കും എതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യപ്പെട്ട് കാലിക്കറ്റ് ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം പ്രതിഷേധം നടത്തി.

കെഎം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന ക്രിമിനലുകളുടെ കൂടാരമായി കോടതികള്‍ മാറുന്നത് ഖേദകരമാണ്. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ടി.പി. സൂരജ് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ എം. ടി. വിധു രാജ് അധ്യക്ഷത വഹിച്ചു. എ. വി. ഫര്‍ദീസ്,പി. പ്രേമരാജ്, ബൈജു കൊടുവള്ളി, രാജേഷ് മേനോന്‍, രമേശ് കോട്ടൂളി, പി. ജയേഷ്, സാജന്‍ വി നമ്പ്യാര്‍, ടി. എച്ച്. ജദീര്‍, സി. കെ. തന്‍സീര്‍, നിധീഷ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Test User: