കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ ജില്ലയില്‍ ആക്രമണം തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഎം ഓഫീസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വള്ളിയോടുള്ള വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി.
ഫറോക്കിലെ സിപിഎം ലോക്കള്‍ കമ്മിററി ഓഫീസിനാണ് ഇന്നു പുലര്‍ച്ചെ തീയിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ ബിഎംഎസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണിന്ന് ജില്ലയില്‍. സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം സിപിഎം ജില്ലാകമ്മിററി ഓഫീസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചു. കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണറുടെ കീഴിലുള്ളപത്തംഗ സംഘമായിരിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കുക.