കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കോഴിക്കോട് ജില്ലാ പ്രതിനിധി സ്ഥാനം എം.എസ.്എഫ് നിലനിര്‍ത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് യു.യു.സിമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയും നിരന്തരമായി വെല്ലുവിളിച്ചും എസ്.എഫ്.ഐ നടത്തിയ തരംതാണ രാഷ്ട്രീയത്തെയാണ് കോഴിക്കോട് ജില്ലാ യു.യു.സിമാര്‍ പരാജയപ്പെടുത്തിയത്.
എസ.്എഫ്.ഐയുടെ കോട്ടയെന്നു അവകാശവാദമുന്നയിക്കപ്പെടുന്ന കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം കാമ്പസുകളും യു.ഡി.എസ്.എഫിന്റെ കൂടെയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് വിജയം. നാദാപുരം എം.ഇ.ടി കോളജിലെ എം.എസ്.എഫ് യു.യു.സിയായ നജ്മുസ്സാഖിബ് ആണ് യു.ഡി.എസ്.എഫ് പ്രതിനിധിയായി വിജയിച്ചത്.
വോട്ട് ചെയ്ത യു.യു.സിമാരെയും വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ എം.എസ്.എഫ്-കെ.എസ്.യു നേതാക്കളെയും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂറും സെക്രട്ടറി എം.പി നവാസും അഭിനന്ദിച്ചു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് പ്രകടനം നടത്തി.