X
    Categories: MoreViews

കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ്: ഉമ്മര്‍ പാണ്ടികശാല പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍ ജന.സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ട്രഷറര്‍

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. ഉമ്മര്‍ പാണ്ടികശാല പ്രസിഡണ്ടായി തുടരും. എം.എ റസാഖ് മാസ്റ്ററെ ജനറല്‍ സെക്രട്ടറിയായും പാറക്കല്‍ അബ്ദുള്ള എം.എല്‍.എയെ ട്രഷററായും തെരഞ്ഞെടുത്തു.

കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മറ്റു ഭാരാവാഹികള്‍. വൈസ് പ്രസിഡണ്ടുമാര്‍: കെ.എ ഖാദര്‍ മാസ്റ്റര്‍, പി.ശാദുലി, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, കെ.മൊയ്തീന്‍കോയ, വി.പി ഇബ്രാഹിംകുട്ടി. ഓര്‍ഗനൈസിംഗ് സെക്രട്ടറി: എന്‍.സി അബൂബക്കര്‍, സെക്രട്ടറിമാര്‍: എം.എ. മജീദ്, സി.പി.എ അസീസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്,വി.കെ ഹുസൈന്‍കുട്ടി, റഷീദ് വെങ്ങളം, ഒ.പി നസീര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. എന്‍ സി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എം പി, പി കെ കെ ബാവ, ഡോ എം കെ മുനീര്‍ എം എല്‍ എ, സി മോയിന്‍ കുട്ടി. എം സി മായിന്‍ ഹാജി പ്രസംഗിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ യു എ ലത്തീഫ് ഭാരവാഹികളുടെ പട്ടിക അവതരിപ്പിച്ചു.

chandrika: