കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ കനത്ത വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു.
മലപ്പുറം ഗവ:കോളേജ് , മങ്കട ഗവ:കോളേജ്, ഗവ:കോളേജ് കൽപ്പറ്റ , പി.ടി.എം ഗവ: കോളേജ് പെരിന്തല്‍മണ്ണ, നിലമ്പൂർ ഗവ:കോളേജ്, ഗവ:കോളേജ് കൊണ്ടോട്ടി , ഗവ:കോളേജ് തൃത്താല, ഗവ:കോളേജ് കൊടുവള്ളി,എൽ.ബി.എസ് പരപ്പനങ്ങാടി, മാർത്തോമാ കോളേജ് ചുങ്കത്തറ,ഐ.എച്ച്.ആർ.ഡി മുതുവലൂർ,മൗലാനാ കോളേജ് കൂട്ടായി, പി.എസ്.എം.ഒ തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍,അസ്സബാഹ് കോളേജ് പൊന്നാനി, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി,ഇ.കെ.സി കോളേജ് ചെറുകുളം, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല്‍ ഉലൂം ബിഎഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ്, അല്‍ ഹിദായ കോളേജ് തുറക്കല്‍, ഇ.എം.ഇ.എ ട്രൈനിംഗ് കോളേജ്, പിപിടിഎം കോളേജ് ചേറൂര്‍, മലബാര്‍ കോളേജ് വേങ്ങര, എം.ഐ.സി കോളേജ് അത്താണിക്കല്‍,പ്രിയദർശനി കോളേജ് മലപ്പുറം, കെ.പി.പിഎം ബിഎഡ് കോളേജ്, എംസിടി ബിഎഡ് കോളേജ്, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, അന്‍വാര്‍ കോളേജ് തിരൂര്‍ക്കാട്,നസ്‌റ കോളേജ് തിരൂര്‍ക്കാട്, എം.എസ്.ടി.എം കോളേജ് പെരിന്തല്‍മണ്ണ, ആര്‍ട്‌സ് കോളേജ് ചെറുവറ്റ, ഇലാഹിയ കോളേജ് ചേലിയ, ദാറുന്നുജൂം പേരാമ്പ്ര, ഐഡിയല്‍ കോളേജ് കുറ്റ്യാടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, എം.ഇ.എസ് കോളേജ് വില്യാപ്പള്ളി, കെ.എം.ഒ കോളേജ് കൊടുവള്ളി, സുന്നിയ്യ കോളേജ് ചേന്ദമംഗലൂര്‍, നാഷണല്‍ കോളേജ് പുളിയാവ്, എം.എച് കോളേജ് കുറ്റ്യാടി, എം.ഇ.ടി കോളേജ് നാദാപുരം, എസ്.ഐ അറബിക് കോളേജ്, എസ്.ഐ വുമണ്‍സ് കോളേജ്, അല്‍ഫുര്‍ഖാന്‍ നാദാപുരം, ഹൈടെക് കോളേജ് നാദാപുരം, കെ.എം.ഒ ട്രൈനിംഗ് കോളേജ് കൊടുവള്ളി, സലഫി അറബിക് കോളേജ് മേപ്പയൂര്‍, നജാത്ത് കോളേജ് മണ്ണാര്‍ക്കാട് . എം.എ.എം.ഒ കോളേജ് മുക്കം, ഫാത്തിമ കോളേജ് മൂത്തേടം, സഹ്യ കോളേജ് വണ്ടൂര്‍, എസ്.എസ് കോളേജ് അരീക്കോട്, കെ.എസ്.എച്ച്.എം ട്രൈനിംഗ് കോളേജ് എടത്തനാട്ടുകര, പി.എം.എസ്.ടി.എം കുണ്ടൂര്‍, സി.സി.എസ്.ടി കോളേജ് ചെര്‍പുളശ്ശേരി, കെ.എസ്.എച്ച്.എം കോളേജ് എടത്തനാട്ടുകര, മലബാര്‍ കോളേജ് മൂടാടി, എ.വി.എ.എച്ച് കോളേജ് മേപ്പയൂര്‍, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് എളേറ്റില്‍ വട്ടോളി, എന്നീ കോളേജുകള്‍ നിലനിര്‍ത്തി.
സർവ്വകലാശാലകളുടെയും സർവ്വോപരി പി.എസ്.സി യുടെയും വിശ്വാസത നഷ്ടപ്പെടുത്തി എസ്.എഫ്.ഐക്കാർക്കും പാർട്ടി അനുഭാവികൾക്കും കോപ്പി അടിക്കാനും ക്രമവിരുദ്ധമായ ഇടപെടലുകൾക്കും അവസരമൊരുക്കി ലക്ഷകണക്കിന് വിദ്യാർത്ഥികളെയും ഉദ്യോഗാര്ഥികളെയും വഞ്ചിച്ച സർക്കാർ നിലപാടിനെതിരെയും സ്വന്തം പാർട്ടിക്കാർക്ക് പോലും രക്ഷയില്ലാത്ത വിധം അക്രമം അഴിച്ചു വിട്ട എസ്.എഫ്.ഐ നിലപാടിനെതിരെയും എം.എസ്.എഫ് പതാകയുമായി ബന്ധപെട്ടു സംഘ് പരിവാറും എസ്.എഫ്.ഐയും നടത്തിയ വ്യാജ പ്രചരണങ്ങൾക്കെതിരെയും വിദ്യാർഥികൾ സ്വീകരിച്ച നിലപാടാണ് എം.എസ്.എഫിന് മികച്ച വിജയം സമ്മാനിച്ചത്. സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം സമ്മാനിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നേതാക്കള്‍ അഭിനന്ദിച്ചു.