X

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി; കേന്ദ്ര സര്‍ക്കാര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ വ്യോമയാനമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കും. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുകയെന്ന് വ്യോമയാന സെക്രട്ടറി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

ഓഗസ്റ്റ് 7ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് വീണ പൈലറ്റ് അടക്കമുള്ള യാത്രക്കാര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് ഡിജിസിഎ നിര്‍ത്തിവച്ചത്.

വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വൈകുമെന്നും വ്യോമയാന സെക്രട്ടറി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകാന്‍ രണ്ടു മാസം കൂടിയെടുക്കും. സമിതിയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. വിമാനദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെയാണ് എഐഎബി (എയര്‍പോര്‍ട്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) നിയോഗിച്ചിട്ടുള്ളത്. പാര്‍ലമെന്ററി സമിതി അംഗം കെ.മുരളീധരന്‍ എംപിയാണ് വിഷയം ഉന്നയിച്ചത്.

 

web desk 1: