ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതുമായി ബന്ധപ്പെട്ട് സി. എ.ജി ഓഡിറ്റ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി (എ.എ.പി). 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം മണിക്കുന്ന ബി.ജെ.പിയുടെ നിരാശയുടെ ആഴമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആപ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വസതിയുടെ നിര്‍മാണത്തില്‍ ക്രമക്കേടുകളും അവ്യക്തതകളുമുണ്ടെന്നും സി.എ.ജി അന്വേഷിക്കുമെന്നും ലഫ്.ഗവര്‍ണറുടെ ഓഫീസാണ് അറിയിച്ചത്.
ഇതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ആപ് രംഗത്തെത്തിയത്. ബി.ജെ.പിയുടെ വിരോധത്തിന്റേയും ചിത്തഭ്രമത്തിന്റേയും തെളിവാണ് പുതിയ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. ഡല്‍ഹിയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പ്രശ്‌നമാണ് ബി.ജെ.പിക്ക് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും ആമ ആദ്മി ആരോപിച്ചു.