തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ പൊതുജനം അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശ നിയമം 2005 എന്ന വിഷയത്തില്‍ജ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാലും പുറത്തുവിടാനാവാത്ത വിവരങ്ങളുണ്ട്. നടപ്പാക്കുന്നതിനു മുമ്പ് ചില തീരുമാനങ്ങള്‍ പുറത്തുവിടാനാവില്ല. അത്തരം തീരുമാനങ്ങള്‍ ജനനന്മക്കു വേണ്ടിയുള്ളതാണ്. ചിലത് നടപ്പാക്കുന്നതിനു മുമ്പ് പുറത്തുവിട്ടാല്‍ ഫലപ്രാപ്തിയുണ്ടാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ ജനം അറിയേണ്ടതില്ല: പിണറായി
Tags: pinarayi vijayan