X

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പാര്‍ലമെന്റെിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലിനാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.

മൂന്ന് തലാഖുകളും ഒറ്റത്തവണയില്‍ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. ഇത്തരത്തില്‍ തലാഖുകളും ഒറ്റത്തവണയില്‍ തീര്‍ക്കുന്നതിനെതിരെ രാജ്യത്ത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മുത്തലാഖ് വിഷയത്തിലെ ബില്ല് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ, സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റെിന്റെ മുന്നിലെത്തുമെന്നണ് വിവരം.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം കരടു ബില്ലില്‍ ചില മാറ്റം വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനും അര്‍ഹതയും അംഗീകാരം ലഭിച്ച ബില്ലില്‍ വരുന്നുണ്ട്.

chandrika: