X

കേരളത്തിനില്ല; 157 സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവില്‍ 157 നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. എന്നാല്‍ ഇതില്‍ കേരളത്തിന് ഒരു അംഗീകാരവും ലഭ്യമായില്ല.

രാജ്യത്ത് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതും തുല്യതയുള്ളതുമായ നഴ്‌സിംഗ് വിദ്യാഭ്യാസം നല്‍കുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ നഴ്‌സിംഗ് കോളേജുകള്‍ മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ ലാബുകള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍, ഫാക്കല്‍റ്റികള്‍ എന്നിവയുടെ മികച്ച വിനിയോഗം അനുവദിക്കും.

webdesk14: