സി.എ.എ വിജ്ഞാപനത്തിന് സ്റ്റേ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.
മുസ്‌ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നേതാക്കൾ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.