X
    Categories: indiaNews

സി.എ.എ നിയമം: കേന്ദ്രത്തിന്റെ ഈ ആജ്ഞ ജനം തള്ളിക്കളയും: അഖില്‍ ഗൊഗോയ്‌

ഗുവാഹത്തി: കോവിഡ് മഹാമാരി അവസാനിച്ചാലുടന്‍ രാജ്യത്ത് സി.എ.എ നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ അസം എം.എല്‍.എയും സി.എ.എ വിരുദ്ധ ആക്ടിവിസ്റ്റുമായ അഖില്‍ ഗൊഗോയ്. ജനവിരുദ്ധമായ സി.എ.എ നിയമം ജനം സ്വീകരിക്കില്ലെന്നും അസം ജനത കേന്ദ്രത്തിന്റെ ഈ ആജ്ഞ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ എന്ന കിരാത നിയമത്തിന് അസമില്‍ സ്ഥാനമില്ല. സി.എ.എയെ എതിര്‍ക്കുന്ന കാര്യത്തില്‍ അസം ജനതക്കിടയില്‍ വേര്‍തിരിവില്ല. ഇക്കാര്യം ബി.ജെ.പി തിരിച്ചറിയണമെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു.

Test User: