X

സിഎഎ: കേസ് പിന്‍വലിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍; ലക്ഷ്യം തെരഞ്ഞെടുപ്പ്‌

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഒടുവില്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനപ്രകാരം നടപടികള്‍ വേഗത്തിലാക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ വഴി ഹാജരാക്കുമ്പോള്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 7913 പേര്‍ക്കെതിരെ 835 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

webdesk14: