X

സിഎഎ: പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ 2 പേർ ലീഗ് എംപിമാർ, ആരിഫ് എതിർത്തവരിലില്ല: ഇ.ടി.മുഹമ്മദ് ബഷീർ

മലപ്പുറം: പൗരത്വ നിയമ ഭേദഗതി ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ എതിര്‍ത്ത് സംസാരിച്ചവരില്‍ രണ്ടുപേര്‍ ലീഗ് എംപിമാരെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍. ആലപ്പുഴ എംപി എ.എം. ആരിഫ് എതിര്‍ത്തവരിലില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ ഇ.ടി.മുഹമ്മദ് ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിരുന്നു.

സി.എ.എ ബില്‍ സഭയില്‍ ആദ്യം എത്തിയപ്പോള്‍ അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഞാനും കുഞ്ഞാലികുട്ടിയും ലോക്‌സഭയില്‍ സംസാരിച്ചു. തുടര്‍ന്നു ബില്‍ അവതരിപ്പിച്ചപ്പോഴും ഞങ്ങള്‍ എതിര്‍ത്തു സംസാരിച്ചു. രാജ്യസഭയില്‍ പി.വി. അബ്ദുല്‍ വഹാബും എതിര്‍ത്തു സംസാരിച്ചു. ലീഗും കോണ്‍ഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണു ലോക്‌സഭയില്‍ ബില്‍ പാസായതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

webdesk14: