വാഷിങ്ടണ്‍: അത്യാധുനിക രീതിയില്‍ നിര്‍മിച്ചതും ഭാരം വഹിക്കാന്‍ കഴിയുന്നതുമായ സി-17 ജെറ്റ് വിമാനം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ യുഎസ് പെന്റഗണ്‍ തീരുമാനം. ഇത്തരം ഇടപാടിലൂടെ ഇന്ത്യയ്ക്ക് എയര്‍ലിഫ്റ്റ് മേഖലയില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് വിലയിരുത്തുന്നു. സി-17 യാത്രാവിമാനത്തിന് 366.2 മില്യണ്‍ ഡോളറാണ് വിലവരിക. ഒട്ടേറെ ആധുനിക സവിശേഷതകളും വിമാനത്തിനുണ്ട്. അപായ സൂചന നല്‍കാനുള്ള സംവിധാനം, പ്രത്യാക്രമണ ക്രമീകരണങ്ങളും വിമാനത്തിനുണ്ട്. കൂടാതെ അത്യാധുനിക സൗകര്യങ്ങളായ വണ്‍ ഐഡന്റിഫിക്കേഷന്‍ ഫ്രണ്ട് (ഐഎഫ്എഫ്), ട്രാന്‍സ്‌പോണ്‍ഡര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മിസൈല്‍ യാത്രാവിമാന മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഇത്തരം വിമാനങ്ങളുടെ ഇടപാടിലൂടെ ഇന്ത്യയ്ക്ക് കഴിയുമെന്ന് പെന്റഗണ്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി വ്യക്തമാക്കി. കൂടാതെ ദുരിതാശ്വാസ മേഖലയിലും സൈനിക മേഖലയിലും വിമാനത്തിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. സൈനിക മേഖലയില്‍ ബുദ്ധിമുട്ട് കൂടാതെ സേവനം പ്രയോജനപ്പെടുത്താനാകും. രാജ്യത്തിന്റെ നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ് വിമാനങ്ങളുടെ ഇടപാടെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
സി-17 ജെറ്റ് വിമാനം ഇന്ത്യയ്ക്ക് നല്‍കാന്‍ പെന്റഗണ്‍ തീരുമാനം
Tags: Jetjet airways